കുറുമാത്തൂർ മുയ്യം ഐക്യനാണയ സഹകരണ സംഘങ്ങളും പന്നിയൂർ സർവീസ് സഹകരണ സംഘവും സംയോജിപ്പിച്ച് തളിപ്പറമ്പ് താലൂക്ക് ,കുറുമാത്തൂർ വില്ലേജ്, ചൊറുക്കള ആസ്ഥാനമായി 1972 നവംബർ 28 ന് രജിസ്റ്റർ ചെയുകയും 1972 ഡിസംബർ 15ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . പ്രാരംഭഘട്ടത്തിൽ കേവലം 576 അംഗങ്ങളും 1375 രൂപ പ്രവർത്തന മൂലധനവും മാത്രം ഉണ്ടായിരുന്ന സ്ഥാപനം ആദ്യഘട്ടത്തിൽ കർഷകർക്കും കർഷക തൊഴിലാളികൾക്കും വിത്ത് ,വളം , കീടനാശിനി തുണിത്തരങ്ങൾ എന്നിവ മിതമായ നിരക്കിൽ എത്തിച്ചു കൊടുക്കുകയും വട്ടിപലിശക്കാരിൽ നിന്നും ദുർബലവിഭാഗക്കാരെ സഹായിക്കുന്നതിന് ലഘു വായ്പകളും നൽകിവന്നു .
കുറുമാത്തൂർ സർവീസ് സഹകരണ ബേങ്കിന്റെ ആദ്യ ശാഖ 1986 ൽ പന്നിയൂരിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് 1999 ൽ കണ്ണപ്പിലാവ്, 2001 ൽ പൊക്കുണ്ട്, 2007 ൽ കരിമ്പം, 2018 ൽ പൂവം 2019ൽ പ്രാന്തൻകുന്ന് എന്നിവിടങ്ങളിലായി മറ്റു ശാഖകളും ഉദ്ഘാട നം ചെയ്തു. ക്ലാസ് 1 സൂപ്പർ ഗ്രേഡ് വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിന് ഇന്ന് 45152 മെമ്പർമാരും 160 കോടി രൂപയുടെ നിക്ഷേപവും 116 കോടി രൂപയുടെ വായ്പ ബാക്കി നിൽപ്പും ഉണ്ട് . ഇന്ന് കണ്ണൂർ ജില്ലയിൽ പ്രമുഖ സർവീസ് സഹകരണ ബാങ്കായി അറിയപ്പെടുന്ന സ്ഥാപനത്തിന് കുറഞ്ഞ കുടിശിക നിലവാരം മാത്രമാണുളളത് . നിലവിൽ 57 ജീവനക്കാർ ജോലി ചെയ്യുന്നു. ബേങ്കിന്റെ ആദ്യ പ്രസിഡന്റ് എം എം കൃഷ്ണൻ നമ്പ്യാർ ആയിരുന്നു. നിലവിൽ കെ സി സുമിത്രൻ പ്രസിഡന്റ്.
.